ഭാര്യക്കും മകനുംനേരെ വെടിവെച്ച 52 കാരന്‍ അറസ്റ്റില്‍

ഹൈദരാബാദ്- സ്വത്ത് തര്‍ക്കത്തില്‍ ഭാര്യക്കും മകനും നേരെ വെടിയുതിര്‍ത്ത കേസില്‍ 52 കാരനെ കാലാപത്തര്‍ പോലീസ്  അറസ്റ്റ് ചെയ്തു.

ബിലാല്‍ നഗറില്‍ നിന്നുള്ള സയ്യിദ് ഹബീബ് ഹാഷ്മിയാണ് ഭാര്യക്കും മകനുംനേരെ മൂന്ന് റൗണ്ട് വെടിവെച്ചത്. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഹാഷ്മിക്ക് ആയുധ ലൈസന്‍സുണ്ടെന്ന് പോലീസ് പറഞ്ഞു.

ഹാഷ്മി മദ്യത്തിന് അടിമയാണെന്നും ഭാര്യ താഹിറ ബീഗവുമായും മറ്റു കുടുംബാംഗങ്ങളുമായും സ്ഥിരം വഴക്കിടുകയാണെന്നും 27 കാരനായ മകന്‍ ഉമര്‍ പോലീസിനോട് പറഞ്ഞു. കുടുംബാംഗങ്ങളെല്ലാം താമസിക്കുന്ന വീട് വില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പരാതിയില്‍ പറഞ്ഞു.

 

Latest News