Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇത് സ്ത്രീകളുടെ വിമോചനമല്ല, നിഖാബ് നിരോധിക്കാനുള്ള സ്വിസ് തീരുമാനം ആപത്തെന്ന് ആംനസ്റ്റി

ലണ്ടന്‍- സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുഖം മൂടുന്ന നിഖാബ് നിരോധിക്കാനുള്ള നീക്കത്തെ അപലപിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഇതിനായി നടത്തിയ വോട്ടെടുപ്പ് സമൂഹത്തില്‍ അനാവശ്യ ഭിന്നിപ്പിനും ഭയത്തിനും ഇന്ധനമായിരിക്കയാണ്. സ്ത്രീകളെ സംരക്ഷിക്കുന്നതിന് ആവശ്യമായ  ആത്മാര്‍ഥ നടപടികള്‍ സ്വീകരിക്കുകയാണ് യഥാര്‍ഥത്തില്‍ വേണ്ടതെന്ന്  ആംനസ്റ്റി ആവശ്യപ്പെട്ടു.

മിനാരങ്ങള്‍ നിരോധിക്കാനുള്ള വോട്ടെടുപ്പിന് പിന്നാലെ ഒരു മതസമൂഹത്തോട് വിവേചനം കാണിക്കുന്ന മറ്റൊരു നടപടിക്കുകൂടി സ്വിസ് വോട്ടര്‍മാര്‍  അംഗീകാരം നല്‍കിയിരിക്കയാണെന്ന്  സ്വിറ്റ്‌സര്‍ലാന്‍ഡ് ആംനസ്റ്റി ഇന്റര്‍നാഷണലിലെ  സ്ത്രീകളുടെ അവകാശ മേധാവി സിറിയല്‍ ഹ്യൂഗനോട്ട് പറഞ്ഞു.

മുഖ മൂടുപടം നിരോധിക്കുന്നത് സ്ത്രീകളെ മോചിപ്പിക്കുന്ന നടപടിയായി കണക്കാക്കാനാവില്ല. നേരെമറിച്ച്, അഭിപ്രായ സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും  ലംഘിക്കുന്ന അപകടകരമായ നയമാണിത്.
മുഖ മൂടുപടം നിരോധിക്കുന്നതിന് അനുകൂലമായി 51.2 ശതമാനം പേര്‍ വോട്ട് ചെയ്തു.  48.8 ശതമാനം സ്വിസ് വോട്ടര്‍മാര്‍ എതിര്‍ത്തു.

രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങളെ വ്യക്തമായി പിന്തുണയ്ക്കാനും സമാധാനപരമായ സഹവര്‍ത്തിത്വത്തിന് പ്രതിജ്ഞാബദ്ധരാകാനും തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയക്കാരോടും സര്‍ക്കാരിനോടും ആവശ്യപ്പെടുകയാണെന്ന്  ഹ്യൂഗനോട്ട് പറഞ്ഞു.

 

Latest News