തൃശൂർ- കേരളത്തിൽ ഇടതുപക്ഷം ഭരണം നിലനിർത്തുമെന്ന് പുതിയ അഭിപ്രായ സർവേ ഫലം. ടൈംസ് നൗ-സി വോട്ടർ സർവേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഇടതുപക്ഷം 140ൽ 82 സീറ്റ് വരെ നേടാൻ സാധ്യതയുണ്ട് എന്ന് സർവേയിൽ കണ്ടെത്തി. യുഡിഎഫിന് 56 സീറ്റ് കിട്ടുമെന്നും സർവ്വെ വ്യക്തമാക്കുന്നു. ബിജെപി നില മെച്ചപ്പെടുത്തില്ല. ഒരു സീറ്റ് കൊണ്ട് ഇത്തവണയും തൃപ്തിപ്പെടേണ്ടി വരും.






