ന്യൂദൽഹി- കോൺഗ്രസിൽ നിന്നിരുന്നെങ്കിൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുഖ്യമന്ത്രിയാകാമായിരുന്നുവെന്ന് പാർട്ടി നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ പ്രാധാന്യത്തെ കുറിച്ച് യൂത്ത് വിങ്ങുമായി നടത്തിയ ചർച്ചയിലായിരുന്നു രാഹുലിന്റെ പരാമർശം. പ്രവർത്തകരുമായി ചേർന്ന സംഘടനയെ ശക്തിപ്പെടുത്താനുള്ള സ്വാതന്ത്ര്യം കോൺഗ്രസിൽ സിന്ധ്യയ്ക്ക് ഉണ്ടായിരുന്നു. ഒരു ദിവസം നിങ്ങൾ മുഖ്യമന്ത്രിയാകുമെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം മറ്റൊരു വഴിയാണ് തിരഞ്ഞെടുത്തത്.
എഴുതി വച്ചുകൊള്ളൂ, സിന്ധ്യ അവിടെനിന്ന് ഒരിക്കലും മുഖ്യമന്ത്രിയാകാൻ പോകുന്നില്ല. അതിന് അദ്ദേഹം കോൺഗ്രസിലേക്ക് തിരികെ വരണമെന്നും രാഹുൽ പറഞ്ഞു.






