മക്ക - അഞ്ചു മാസത്തിനിടെ 27 ലക്ഷത്തിലേറെ പേര്‍ ഉംറ നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഒക്‌ടോബര്‍ നാലു മുതല്‍ മാര്‍ച്ച് ആറു വരെയുള്ള ദിവസങ്ങളില്‍ സ്വദേശികളും വിദേശികളും വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയ തീര്‍ഥാടകരും അടക്കം ആകെ 27,54,000 പേരാണ് ഉംറ നിര്‍വഹിച്ചത്. ഇക്കാലയളവില്‍ ആകെ 80 ലക്ഷം പേര്‍ വിശുദ്ധ ഹറമില്‍ നമസ്കാരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. ഇക്കാലയളവില്‍ ഉംറ നിര്‍വഹിക്കാനും നമസ്കാരങ്ങളില്‍ പങ്കെടുക്കാനും ആകെ ഒരു കോടിയിലേറെ പേരാണ് വിശുദ്ധ ഹറമിലെത്തിയതെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു.