അംബാനിക്ക് ഭീഷണി; സ്‌ഫോടക വസ്തുക്കളുമായി കാര്‍ കണ്ടെത്തിയ കേസ് എന്‍.ഐ.ഐ ഏറ്റെടുത്തു

അംബാനിയുടെ വസതിക്ക് പോലീസ് കാവല്‍

മുംബൈ- പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തയ സംഭവത്തില്‍ അന്വേഷണം  ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് കേസ് ഏറ്റെടുത്തതെന്ന് എന്‍ഐഎ വക്താവ് പറഞ്ഞു.
ഏജന്‍സി കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമത്തിലാണെന്നും വക്താവ് പറഞ്ഞു.
ഫെബ്രുവരി 25 നാണ് അംബാനിയുടെ തെക്കന്‍ മുംബൈയിലെ സമീപം സമീപം 20 ജെലാറ്റിന്‍ സ്റ്റിക്കുകളും അംബാനിക്കുള്ള ഭീഷണിക്കത്തും സഹിതം ഉപേക്ഷിക്കപ്പെട്ട നിലയില്‍  സ്‌കോര്‍പിയോ കണ്ടെത്തിയത്.
എയ്‌റോളി- മുളുന്ദ് പാലത്തില്‍ നിന്ന്
ഫെബ്രുവരി 18 ന് മോഷണം പോയ വാഹനമാണിതെന്ന്  പോലീസ് വെളിപ്പെടുത്തിയിരുന്നു.
വാഹന ഉടമ ഹിരേന്‍ മന്‍സുഖിനെ വെള്ളിയാഴ്ച താനെയിലെ ഒരു കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എന്നാല്‍ ഇയാളല്ല വാഹനത്തിന്റെ യഥാര്‍ഥ ഉടമയെന്ന് മുംബൈ ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത് കേസില്‍ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു.

 

Latest News