എല്‍കെജി വിദ്യാര്‍ഥിനിക്ക് പീഡനം; പിടിയിലായത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

വിജയവാഡ- തെലങ്കാനയിലെ വാറങ്കലില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ പിടിയില്‍. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ 14 വയസ്സുകാരനെയും ആറാം ക്ലാസ് വിദ്യാര്‍ഥിയായ ഒമ്പത് വയസ്സുകാരനെയുമാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫെബ്രുവരി 24നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളായ കുട്ടികള്‍ ആറ് വയസ്സുകാരിയുടെ ബന്ധുക്കളാണ്. സംഭവദിവസം മൂവരും ഗ്രാമത്തിലെ തോട്ടത്തിലേക്ക് പോയിരുന്നു. ഇവിടെ എത്തിയപ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. സംഭവത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ കുട്ടി തന്റെ സ്വകാര്യഭാഗങ്ങളില്‍ വേദനയുണ്ടെന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നു. മാതാപിതാക്കള്‍ കുട്ടിയെ ഡോക്ടറുടെ അടുത്ത് എത്തിച്ചതോടെയാണ് ലൈംഗികപീഡനം നടന്നതായി തെളിഞ്ഞത്. തുടര്‍ന്ന് കുട്ടി സംഭവിച്ചകാര്യങ്ങള്‍ മാതാപിതാക്കളോട് തുറന്നുപറഞ്ഞതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.എല്‍.കെ.ജി. വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞദിവസം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും ലൈംഗികാതിക്രമം നടന്നതായി തെളിഞ്ഞിട്ടുണ്ടെന്നും മാംനൂര്‍ എ.സി.പി. എ.നരേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളായ ആണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
 

Latest News