മണ്ഡല്‍ കമ്മീഷന്‍ വിധി പുനപരിശോധന, പരിഗണിക്കാമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി-റാത്ത സംവരണ കേസില്‍ മണ്ഡല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കണമോയെന്ന കാര്യം പരിഗണിക്കാമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. ഈ മാസം പതിനഞ്ചിന് മറാത്ത സംവരണ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും. എല്ലാ സംസ്ഥാനങ്ങള്‍ക്കും നോട്ടിസയയ്ക്കാന്‍ ഉത്തരവിട്ടു.ഇന്ദിര സ്വാനേ വിധിയില്‍ പുനഃപരിശോധന ആവശ്യമുണ്ടോ, മറാത്ത സംവരണ വിഷയം, 102ാം ഭേദഗതി ഫെഡറല്‍ സ്ട്രക്ചറിനെ ബാധിക്കുമോ, എന്നീ കാര്യങ്ങളാണ് ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പരിശോധിക്കുന്നത്.
 

Latest News