Sorry, you need to enable JavaScript to visit this website.

സ്വര്‍ണക്കടത്ത്; പ്രതികളുടെ രഹസ്യമൊഴി ഇ.ഡിക്ക് നല്‍കില്ല-കോടതി 

കൊച്ചി-സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ രഹസ്യമൊഴി ലഭിക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ കോടതി തള്ളി. സ്വപ്ന, സരിത്ത് എന്നിവരുടെ രഹസ്യമൊഴിയാണ് ഇ.ഡി ആവശ്യപ്പെട്ടത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികള്‍ രഹസ്യമൊഴി നല്‍കിയിരുന്നത്.
അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കാനാകുവെന്ന് അപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ഇത് സംബന്ധിച്ച് 2016ല്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതി നിരീക്ഷിച്ചു. കസ്റ്റംസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ ഈ രഹസ്യമൊഴിയുടെ വിശദാംശങ്ങള്‍ നല്‍കിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നായിരുന്നു പ്രതികളുടെ രഹസ്യമൊഴി.

Latest News