Sorry, you need to enable JavaScript to visit this website.

മലപ്പുറം ലോക്‌സഭാ സീറ്റില്‍ അബ്ദുല്ലക്കുട്ടി ബി.ജെ.പി സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം- മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവില്‍ ലോക്‌സഭയിലേക്ക് ബി.ജെ.പിയില്‍നിന്ന് എ.പി അബ്ദുല്ലക്കുട്ടി മത്സരിക്കും. കേന്ദ്ര നേതൃത്വം ഇക്കാര്യം പ്രഖ്യാപിച്ചു.
അമിത് ഷായുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. ദല്‍ഹിയില്‍ പാര്‍ട്ടി സെക്രട്ടറി അരുണ്‍ സിംഗ് ആണ് അബ്ദുല്ലക്കുട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. കേരളത്തില്‍ ആദ്യമായാണ് ഒരു സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത്. ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍കൂടിയാണ് അബ്ദുല്ലക്കുട്ടി.
മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന് ഇതുവരെ പ്രഖ്യാപനം വന്നിട്ടില്ല. അബ്ദുസ്സമദ് സമദാനിക്കാണ് സാധ്യത കല്‍പിക്കപ്പെടുന്നത്.
ബി.ജെ.പിയില്‍ ചേര്‍ന്ന ഇ. ശ്രീധരന്‍ പാലക്കാട്ടോ തൃപ്പൂണിത്തുറയിലോ മത്സരിക്കാനും ധാരണയായിട്ടുണ്ട്. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും.

 

 

Latest News