Sorry, you need to enable JavaScript to visit this website.

അമിത് ഷാ പറഞ്ഞ ആ ദുരൂഹ മരണം പത്രപ്രവര്‍ത്തകന്‍ ബഷീറിന്റെയോ? തല പുകച്ച് കേരളം

തിരുവനന്തപുരം- കേന്ദ്ര മന്ത്രി അമിത് ഷാ തലസ്ഥാനത്തെ ബി.ജെ.പി റാലിയില്‍ പറഞ്ഞ ആ ദുരൂഹ മരണം ഏതാണ്?
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു പ്രധാന സാക്ഷി ദുരൂഹ സാഹചര്യത്തില്‍ മരിച്ചില്ലേ എന്നായിരുന്നു മുഖ്യമന്ത്രിയോടുള്ള അമിത് ഷായുടെ ചോദ്യം. ഇത്തരമൊരു മരണത്തെക്കുറിച്ച് സര്‍ക്കാരോ അന്വേഷണ ഏജന്‍സികളോ ഇതുവരെ പറഞ്ഞിരുന്നില്ല. അമിത് ഷാ പറഞ്ഞ മരണം ഏതാണെന്നാണ് എല്ലാവരും ചോദിക്കുന്നത്.
അതിന് അമിത്ഷാ തന്നെ മറുപടി പറയുമെന്ന് പറഞ്ഞ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കൈകഴുകുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ അമിത് ഷായുടെ വാക്കുകളില്‍ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസാണ് അമിത് ഷാ ഉദ്ദേശിച്ചതെന്ന് പലരും പറയുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ പ്രതിയായ കേസില്‍ ഏറെ ദുരൂഹതകളുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് നടന്ന ദിവസം തന്നെയാണ് ബഷീര്‍ മരിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ പോലീസ് കേന്ദ്രങ്ങള്‍ ഇത് തള്ളുകയാണ്. അമിത്ഷായെ ആരോ തെറ്റിധരിപ്പിച്ചു എന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ എല്ലാ അന്വേഷണ ഏജന്‍സികളും കൈയിലുള്ള അമിത് ഷായെ അങ്ങനെ തെറ്റിധരിപ്പിക്കാനാവുമോ എന്നതാണ് ചോദ്യം.

 

Latest News