Sorry, you need to enable JavaScript to visit this website.

വണ്ടൂർ അബൂബക്കർ: ജിദ്ദയിൽ എന്റെ ആദ്യത്തെ 'തൊഴിലുടമ''

വണ്ടൂർ അബൂബക്കർ

1997 ലാണ്  ഞാൻ എന്റെ പ്രവാസം ആരംഭിക്കുന്നത്.  ജിദ്ദയിൽ എത്തി ഇഖാമ കിട്ടിയ ശേഷം ജോലി അന്വേഷണം ആരംഭിച്ചു. താമസം മലബാർ വില്ലയിലേക്കു മാറ്റിയ സമയം. ഒരു ദിവസം  ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ മർഹൂം വി.കെ. അബ്ദു സാഹിബിന്റെ കൂടെയാണ് ആദ്യമായി അബൂബക്കർ സാഹിബിനെ കാണാൻ പോയത്. ജോലി അന്വേഷണമായിരുന്നു  സന്ദർശന ലക്ഷ്യം. (അന്ന് അദ്ദേഹത്തിന്റെ ഓഫീസ് വാലി അഹദിൽ അൽബയിക്കിനു സമീപമുള്ള 'കാര ബിൽഡിംഗി'' ലായിരുന്നു ). സൗദി ലേബർ ലോയുമായി ബന്ധപ്പെട്ട കേസുകളായിരുന്നു അദ്ദേഹം ജോലി ചെയ്ത ലോ ഫേം കൈകാര്യം ചെയ്തിരുന്നത് എന്ന് തോന്നുന്നു. അബ്ദു സാഹിബ് സലാം പറഞ്ഞു, വിശേഷങ്ങൾ എല്ലാം പങ്കുവെച്ചു. തുടർന്ന് എന്നെ പരിചയപ്പെടുത്തി. എന്റെ പഠനകാര്യങ്ങളും സ്‌പെഷ്യലൈസേഷനും മറ്റും  ചോദിച്ചറിഞ്ഞു. പി.ജിയും അധ്യാപക പരിശീലനവും നേടിയതും കുറച്ച് കാലം നാട്ടിൽ അധ്യാപക വേഷം അണിഞ്ഞുവെന്നും മഞ്ചേരി സഹകരണ കോളേജ് പോലെയുള്ള പ്രൈവറ്റ് സ്ഥാപനങ്ങളിലും മറ്റുമൊക്കെയായി കുറച്ച് കാലം ജോലി ചെയ്തുവെന്നും സൂചിപ്പിച്ചു. എങ്കിൽ നമുക്ക് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ പോസ്റ്റ് നോക്കാം എന്ന് ഉപദേശം കിട്ടി. അതോടൊപ്പം  ജോലി ആകുന്നത് വരെ അദ്ദേഹത്തിന്റെ ഫഌറ്റിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കെ.ജി, പ്രീ പ്രൈമറി സ്‌കൂളിൽ വരാനും പറഞ്ഞു. അങ്ങനെ അദ്ദേഹം ആയിരുന്നു സൗദിയിലെ എന്റെ ആദ്യത്തെ 'എംപ്ലോയർ' എന്ന് പറയാം. 


കെ.എം.എ. ലത്തീഫ്
തുടർന്ന് ഹൊഷാൻകോ കമ്പനിയിൽ ചേർന്നതോടെ ഏതാനും മാസങ്ങൾക്കു ശേഷം ഇത് ഉപേക്ഷിച്ചു.  അതോടൊപ്പം  നിങ്ങൾ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ആയ കാലഘട്ടത്തിൽ ഞാൻ സ്‌കൂൾ വിദ്യാർത്ഥിയാ യിരുന്നുവെന്നും അന്ന് നടന്ന എം.എസ്.എഫ് സ്റ്റേറ്റ് സമ്മേളനവും മറ്റുമൊക്കെ ചർച്ചയിൽ വന്നു. ജോലി സംബന്ധമായി ദിവസവും  മലപ്പുറത്തു നിന്നും വണ്ടൂരിലേക്കുള്ള അബൂബക്കർ സാഹിബിന്റെ സ്‌കൂട്ടർ യാത്രയും എല്ലാം ഞാൻ ചർച്ചയിൽ കൊണ്ടുവന്നു. 
ജിദ്ദയിൽ ഞാൻ മോറൽ സ്റ്റഡീസ് ക്ലാസെടുത്തു കൊടുത്തിരുന്ന  അദ്ദേഹത്തിന്റെ ചെറിയ മകൻ ജൗഹർ ഇന്ന് ജർമനിയിൽ ജോലി ചെയ്യുന്നു. അധികം താമസിയാതെ അബൂബക്കർ സാഹിബും ബദറുദ്ദീൻ പോളിക്ലിനിക്കിൽ ജോലി ചെയ്തിരുന്ന പത്‌നി ആയിഷ ഡോക്ടറും ഖത്തറിലേക്കു പോയി എന്നറിഞ്ഞു. ആ വിശാല സൗഹൃദ ഉടമയെ പിന്നീട് ഒരിക്കലും കണ്ടുമുട്ടാനോ ബന്ധം പുതുക്കാനോ സാധിക്കാതെ പോയി. കഴിഞ്ഞ ദിവസം നമ്മിൽ നിന്ന് വേർപെട്ടുപോയ ആ മഹാനുഭാവന്് അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 


 

Latest News