Sorry, you need to enable JavaScript to visit this website.

ബംഗാളിലെ മോഡി റാലിയില്‍ പ്രതീക്ഷിച്ച ആളില്ല; ബി.ജെ.പി പ്രചരിപ്പിക്കുന്നത് വ്യാജ ഫോട്ടോകള്‍

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയില്‍ ബി.ജെ.പി സമൂഹ മാധ്യമങ്ങളില്‍ അവകാശപ്പെടുന്നതു പോലെ വന്‍ ജനക്കൂട്ടം ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍.

സമൂഹ മാധ്യമങ്ങളില്‍ പാര്‍ട്ടിയും സംഘ് പരിവാറും വ്യാജ ഫോട്ടോകളാണ് പ്രചരിപ്പിക്കുന്നതെന്നും സ്‌ക്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

https://www.malayalamnewsdaily.com/sites/default/files/2021/03/08/rally3.jpeg

ചരിത്രപ്രധാന ബ്രിഗേഡ് പരേഡ് മൈതാനും പകുതി പോലും നിറഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ജനപങ്കാളിത്തം വ്യക്തമായി മനസ്സിലാക്കാന്‍ ഉതകുന്ന ആകാശത്തുനിന്നുള്ള ദൃശ്യങ്ങളോ ഡ്രോണ്‍ വിഡിയോകളോ പാര്‍ട്ടി പുറത്തുവിടുന്നുമില്ല. ഇതേ ഗ്രൗണ്ടില്‍ 2019 ല്‍ നടന്ന ഇടതുറാലിയുടെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയിലെ വലിയൊരു ശതമാനം ബി.ജെ.പി ഹാന്‍ഡിലുകളും പ്രചരിപ്പിക്കുന്നത്.

എന്നാല്‍ ഇതേദിവസം സിലിഗുരിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ റാലിയുടെ ഡ്രോണ്‍ ദൃശ്യങ്ങളാണ് ലഭ്യമായത്. അവശ്യസാധന വിലയക്കയറ്റത്തിനെതിരെ ആയിരുന്നു മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള റാലി.

 

Tags

Latest News