Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് കേസുകള്‍ 18,000 നു മുകളില്‍,97 മരണം

ന്യൂദല്‍ഹി- ഇന്ത്യയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും 18,000 ല്‍ കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍ ഇതുവരെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 1,12,29,398 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ആക്ടീവ് കേസുകളില്‍ തുടര്‍ച്ചയായ ആറാം ദിവസവും വര്‍ധന രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 1,88,747 ആയി ഉയര്‍ന്നു.  മൊത്തം രോഗബാധയുടെ 1.68 ശതമാനമാണിത്. 

രോഗമുക്തി നിരക്ക് 96.91 ശതമാനമായി കുറഞ്ഞുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,599 പുതിയ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 97 പേര്‍ കൂടി മരിച്ചതോടെ  മരണസംഖ്യ 1,57,853 ആയി ഉയര്‍ന്നു.

 

Latest News