Sorry, you need to enable JavaScript to visit this website.

സ്ത്രീയുടെ കഴുത്തില്‍ വടിവാള്‍വെച്ച് ആഭരണം കവര്‍ന്നു

തിരുവനന്തപുരം- വീട്ടമ്മയുടെ കഴുത്തില്‍ വടിവാള്‍ വെച്ച് സ്വര്‍ണം കവര്‍ന്നു. ചെമ്പഴന്തിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
വീടിനടുത്തുള്ള കടയിലെത്തിയെ ഗുണ്ടാ സംഘമാണ് സ്ത്രീയുടെ ആഭരണം കവര്‍ന്നതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത സംഘം സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തു. കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News