അയല്‍പക്കത്തെ രണ്ട് കുട്ടികളുടെ കഴുത്തറുത്ത ശേഷം യുവാവ് തൂങ്ങിമരിച്ചു

ലുധിയാന- പഞ്ചാബില്‍ രണ്ട് കട്ടികളെ കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് തൂങ്ങിമരിച്ചു. ലുധിയാനയിലാണ് 22 കാരന്‍ അയല്‍വാസിയുടെ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ആറും എട്ടും വയസ്സായ കുട്ടികളാണ് കൊല്ലപ്പെട്ടത്.
കുട്ടികളുടെ അമ്മയെ കുറിച്ച് അനാവശ്യം പറഞ്ഞുവെന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
യുവാവിനെതിരെ പോലീസില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുമെന്ന് കുട്ടികളുടെ പിതാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പറയുന്നു. തുടര്‍ന്നാണ് കുട്ടികളുടെ കഴുത്തറുത്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തത്.

 

Latest News