ധനാഢ്യക്ക് ഇനി അധ്യാപകന്‍ ഭര്‍ത്താവ്; ലോക കോടീശ്വരന്‍ ജെഫ് ബെസോസിന്റെ മുന്‍ഭാര്യക്ക് വിവാഹം

സിയാറ്റില്‍- ആമസോണ്‍ സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ കോടീശ്വരനുമായ ജെഫ് ബെസോസിന്റ മുന്‍ ഭാര്യയും കോടീശ്വരിയുമായ മക്കന്‍സി സ്‌കോട്ട് മക്കള്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനെ വിവാഹം ചെയ്തു.

മക്കള്‍ പഠിക്കുന്ന സ്വകാര്യ വിദ്യാലായത്തിലെ അധ്യാപകന്‍ ഡാന്‍ ജെവറ്റിനെയാണ് മക്കന്‍സി സ്‌കോട്ട് പുതിയ ഭര്‍ത്താവാക്കിയത്.


ബെസോസുമായി 25 വര്‍ഷം പിന്നിട്ട ദാമ്പത്യ ജീവിതം 2019 ലാണ് അവര്‍ അവസാനിപ്പിച്ചത്. 50 കാരിയുടെ ആസ്തി 5300 കോടി ഡോളാണ്.

 

 

Latest News