വഴക്കുപറഞ്ഞ അധ്യാപകനെ വിദ്യാർത്ഥികൾ വെടിവെച്ചു; സംഭവം യുപിയിൽ

ഗാസിയാബാദ്- സഹപാഠികളോട് മോശമായി പെരുമാറിയതിന് വഴക്കു പറഞ്ഞ അധ്യാപകനെ 12ാം ക്ലാസുകാരൻ വെടിവെച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ആക്രമണത്തിൽ അധ്യാപകന് പരിക്കേറ്റിട്ടുണ്ട്. നില അപകടകരമല്ല എന്നാണ് റിപ്പോർട്ട്. സരസ്വതി വിഹാർ കോളനിയിലെ ഒരു സ്വകാര്യ സ്കൂളിൽ ശനിയാഴ്ച ഉച്ചയോടെ ആക്രമണം നടന്നത്. സ്കൂളിലെ കൊമേഴ്സ് അധ്യാപകനായ സച്ചിൻ ത്യാഗി ക്ലാസ് കഴിഞ്ഞ് തന്റെ മോട്ടോർസൈക്കിളിൽ വീട്ടിലേക്ക് തിരിച്ചുപോകുമ്പോഴാണ് ആക്രമണം നടന്നത്. വിദ്യാർത്ഥിക്കൊപ്പം മറ്റ് മൂന്നുപേർ കൂടിയുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ആക്രമണം നടത്തിയ നാലുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തിയതായും പൊലീസ് അറിയിച്ചു.

Latest News