കര്‍ണാടക സെക്‌സ് സിഡി: ബി.ജെ.പി നേതാവിനെതിരായ പോലീസ് പരാതി പിന്‍വലിക്കുന്നു

ബംഗളൂരു- കര്‍ണാടകയില്‍ രാജിവെച്ച മന്ത്രിക്കെതിരായ ലൈംഗിക പരാതി പിന്‍വലിക്കുകയാണെന്ന് ആക്ടിവിസ്റ്റ് ദിനേശ് കല്ലഹള്ളി. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ഇദ്ദേഹത്തിന്റെ പരാതിക്കു പിന്നാലെയാണ് ജലവിഭവ മന്ത്രി ജാര്‍ക്കിഹോളി രാജിവെച്ചത്.


ജാര്‍ക്കിഹോളിക്കെതിരായ പോലീസ് പരാതി പിന്‍വലിക്കുകയാണെന്നും ഇക്കാര്യം ആവശ്യപ്പെട്ട് പോലീസിന് എഴുതിയിട്ടുണ്ടെന്നും കല്ലഹള്ളി പറഞ്ഞു. മാര്‍ച്ച് രണ്ടിന് കുബ്ബോണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹരജി സമര്‍പ്പിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.


ജാര്‍ക്കിഹോളിക്കെതിരായ സി.ഡി പുറത്തുവിടുന്നതിന് പണം സ്വീകരിച്ചുവെന്ന ആരോപണം ഉന്നയിച്ച് തന്റെ സാമൂഹിക സേവന പ്രതിബദ്ധത ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് ഹരജി  പിന്‍വലിക്കാന്‍  തീരുമാനിച്ചതെന്ന് കല്ലഹള്ളി പ്രസ്താവനയില്‍ പറഞ്ഞു.


ജലവിഭവ മന്ത്രി രമേശ് ജാര്‍ക്കിഹോളി യുവതിയുമായി രഹസ്യനിമിഷങ്ങള്‍ പങ്കുവെക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് കല്ലഹള്ളി പുറത്തുവിട്ടിരുന്നത്.

ഇത്തരം വിഡിയോകള്‍ക്കുപിന്നാല്‍ ഹണിട്രാപ്പും  ബ്ലാക്ക് മെയിലിംഗുമാണ് പൊതുവെ കാണാറുള്ളതെന്നും ഇക്കാര്യത്തില്‍ സത്യം അറിയില്ലെന്നും  അന്വേഷണത്തില്‍  സത്യം പുറത്തുവരുമെന്നുമാണ് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത്‌നാരായണന്‍ പ്രതികരിച്ചിരുന്നത്.


ജാര്‍ക്കിഹോളി ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന ലൈംഗിക വീഡിയോടേപ്പിന്റെ ആധികാരികത പരിശോധിച്ച ശേഷം ബിജെപി നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹഌദ് ജോഷിയും വ്യക്തമാക്കി.

 

Latest News