സൗദിയില്‍ പെട്രോളിയം ടാങ്കും അറാംകോ പാര്‍പ്പിട കേന്ദ്രവും ആക്രമിച്ചു; ആളപായമോ നാശനഷ്ടമോ ഇല്ല

റിയാദ്- യെമനില്‍നിന്ന് ഹൂത്തികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച 12 ഡ്രോണുകള്‍ അയച്ച ഞായറാഴ്ച റാസ് തനൂര തുറമുഖത്തെ എണ്ണ സംഭരണ യാഡുകളിലെന്ന് ആക്രമിക്കപ്പെട്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തെ ഊര്‍ജ മന്ത്രാലയം ശക്തമായി അപലിച്ചു.


തുറമുഖത്ത് പെട്രോളിയം ടാങ്ക് ആക്രമിക്കാന്‍ കടലില്‍നിന്നാണ് ഡ്രോണ്‍ അയച്ചതെന്ന് ഊര്‍ജ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇതിനു പുറമെ, തകര്‍ക്കപ്പെട്ട ബാലിസ്റ്റിക് മിസൈലിന്റെ ഒരു ഭാഗം ദഹറാനില്‍ അറാംകോയുടെ പാര്‍പ്പിട കേന്ദ്രത്തിനു  സമീപം പതിച്ചതായും സ്ഥിരീകരിച്ചു.


രണ്ട് ആക്രമണത്തിലും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest News