തിരുവനന്തപുരം- നിയമസഭാ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് രാജിവെച്ചു.
നേമത്തു മത്സരിക്കാന്‍ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതാണ് രാജിക്കു കാരണം. അദ്ദേഹം രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സോണിയാ ഗാന്ധിക്കയച്ചു. ഭാവി പരിപാടി ഉടന്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിജയന്‍ തോമസ് ബി.ജെ.പിയില്‍ ചേരുമെന്നും അഭ്യൂഹമുണ്ട്. മൂന്ന് തവണ കോണ്‍ഗ്രസ് നേതാക്കള്‍ സീറ്റു നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചതായി വിജയന്‍ തോമസ് പറയുന്നു. ഇതോടെയാണ് ഇനിയും പാര്‍ട്ടിക്കൊപ്പം നില്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി അദ്ദേഹം രാജിവെച്ചത്. നേരത്തെ അദ്ദേഹം സീറ്റു ലഭിക്കാത്തതിനെ തുടര്‍ന്ന് രാജിവെക്കുമെന്ന ഘട്ടത്തിലാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം വിജയന്‍ തോമസിന് നല്‍കിയത്.






