കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവതി അടക്കം രണ്ടുപേരില്‍നിന്ന് ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. 68 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് ഡി.ആര്‍.ഐ സംഘം പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍നിന്ന് 884 ഗ്രാം സ്വര്‍ണ്ണമാണ് ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് മാത്രം 35 ലക്ഷം രൂപ വില വരും.
ദുബായില്‍നിന്ന് കരിപ്പൂരിലെത്തിയ കാസര്‍കോട് സ്വദേശിനിയായ യുവതി വസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കൊണ്ട് വന്നത്. 33 ലക്ഷം രൂപ വിലവരുന്ന 840 ഗ്രാം സ്വര്‍ണമാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. അസിസ്റ്റന്റ് കമ്മീഷണര്‍ സുരേന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.






