ഏറ്റുമാനൂരില്‍ സീറ്റില്ല, പൊട്ടിത്തെറിച്ച് ലതിക സുഭാഷ്

കോട്ടയം - ഏറ്റുമാനൂര്‍ സീറ്റ് ജോസഫ്് വിഭാഗത്തിനു വിട്ടുകൊടുക്കുന്നതില്‍ യൂത്ത്് കോണ്‍ഗ്രസിന്റെ പരസ്യ പ്രതിഷേധത്തിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് തന്നെ അതൃപ്തി പ്രകടമാക്കി രംഗത്തു വന്നു. ഏറ്റുമാനൂരില്‍ ലതികക്ക്്് സീറ്റു നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്്. അതിനിടെ ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി രംഗത്തു വരുമെന്നാണ് സൂചന. കോണ്‍ഗ്രസ് നേതാവ് ആനന്ദ് പഞ്ഞിക്കാരന്‍ മത്സരിക്കാന്‍ തയാറെടുക്കുകയാണ്്. ദിവസങ്ങളായി അലയടിക്കുന്ന പ്രതിഷേധമാണ് ഒടുവില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്്.

ജോസഫ് വിഭാഗത്തിനാണ് സീറ്റ് എന്നു വ്യക്തമാക്കിയതിനു പിന്നാലെ പകരം മറ്റു സീറ്റുകളില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് മഹിളാ കോണ്‍ഗ്രസ്് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് അറിയിച്ചു. അതേസമയം ഏറ്റുമാനൂരിന് പകരമായി ലതികയെ കാഞ്ഞിരപ്പള്ളിയിലേക്ക് പരിഗണിച്ചെങ്കിലും പിന്നീട് ആ തീരുമാനവും മാറ്റി. തുടര്‍ന്നാണ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി ലതിക രംഗത്ത് എത്തിയത്. സീറ്റ് വിഭജനത്തില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നേതൃത്വം നല്‍കണമെന്നും ലതിക മാധ്യമങ്ങളോട് പ്രതികരിച്ചു. ലതികാ സുഭാഷ് ബി.ജെ.പിയോട് അടുക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അത് നിഷേധിച്ചു. അതിനിടെ ലതികയെ ബി.ജെ.പി സ്വാഗതം ചെയ്തു. ഏറ്റുമാനൂരില്‍ സീറ്റ് ലഭിക്കാത്തപക്ഷം ലതികാ സുഭാഷിന് ബി.ജെ.പിയിലേക്കുവരാമെന്ന് ബി.ജെ.പി. സംസ്ഥാന സമിതിയംഗം എന്‍.ഹരി. പറഞ്ഞു.

 

Latest News