Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

പൊന്നാനി സി.പി.എമ്മിലും പോസ്റ്റർ, ടി.എം സിദ്ദീഖിന് സീറ്റ് നൽകണം

മലപ്പുറം-പൊന്നാനി നിയമസഭ മണ്ഡലത്തിൽ ടി.എം സിദ്ദീഖിനെ സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെട്ട് പോസ്റ്റർ. സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ സിദ്ദീഖിനെ സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെട്ട് ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലാണ് പോസ്റ്റർ പതിച്ചത്. രണ്ടു ടേം പൂർത്തിയാക്കിയ ശ്രീരാമകൃഷ്ണൻ ഇക്കുറി മത്സരിക്കാനുണ്ടാകില്ല. പകരം ടി.എം സിദ്ദീഖിനെ മത്സരിപ്പിക്കണം എന്നാണ് ആവശ്യം.
 

Latest News