സ്‌കൂൾ വിദ്യാർഥിനികളെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചു

ഇറ്റാനഗർ(അരുണാചൽ പ്രദേശ്)- പ്രധാനധ്യാപികക്കെതിരെ മോശം വാക്കുകൾ എഴുതിയെന്നാരോപിച്ച് 88 സ്‌കൂൾ വിദ്യാർഥിനികളെ വിവസ്ത്രരാക്കി. പാപ്പുംപരേ ജില്ലയിലെ താനി ഹാപ്പയിലെ കസ്തൂർഭ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് സംഭവം. പീഡനവുമായി ബന്ധപ്പെട്ട് മൂന്നു അധ്യാപികമാർക്കെതിരെ കേസെടുത്തു. രണ്ടു അസിസ്റ്റന്റ് ടീച്ചർമാരുടം ഒരു ജൂനിയർ അധ്യാപികയുമാണ് കുട്ടികളെ പീഡിപ്പിച്ചത്. ഓൾ സഗാലി സ്റ്റുഡന്റ്‌സ് യൂണിയൻ(എ.എസ്.എസ്.യു)നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറത്തുവന്നത്. 
സ്‌കൂളിലെ ഏതോ ഒരു കുട്ടി പ്രധാനാധ്യാപികയെയും ഒരു സീനിയർ വിദ്യാർഥിനിയെയും പറ്റി മോശം വാക്കുകൾ എഴുതിയിരുന്നു. ആരാണ് ഇത് എഴുതിയത് എന്ന് വ്യക്തമാക്കിയില്ലെങ്കിൽ മുഴുവൻ വിദ്യാർഥികളെയും വിവവസ്ത്രരാക്കി പരിശോധന നടത്തുമെന്ന് സ്‌കൂൾ അധ്യാപികമാർ മുന്നറിയിപ്പ് നൽകി. തുടർന്നാണ് കൂട്ടികളെ പീഡിപ്പിച്ചത്. ഹീനമായ പ്രവർത്തനമാണ് സ്‌കൂൾ അധ്യാപികമാരുടെ അടുത്തുനിന്ന് വന്നതെന്ന് അരുണാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എ.പി.സി.സി) ആരോപിച്ചു. 
 

Latest News