Sorry, you need to enable JavaScript to visit this website.

ഹി സസ്പെൻഡഡ്; ലൈംഗികാധിക്ഷേപം നടത്തിയ പോലീസുകാരനെതിരായ നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ച് ശ്രീജ നെയ്യാറ്റിന്‍കര

മാ​ന​ന്ത​വാ​ടി- സോഷ്യല്‍ മീഡിയയില്‍ ലൈംഗികാധിക്ഷേപം നടത്തി അപമാനിച്ച കുറ്റത്തിന് പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തതിനു പിന്നലെ സന്തോഷം പ്രകടിപ്പിച്ച് മ​നു​ഷ്യാ​വ​കാ​ശ-​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ശ്രീ​ജ നെ​യ്യാ​റ്റി​ന്‍ക​ര​.

തി​രു​നെ​ല്ലി സ്‌​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​നി​ല്‍കു​മാ​റി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഫേ​സ്​​ബു​ക്കി​ൽ ശ്രീ​ജ​യു​ടെ സം​ഘ്​​പ​രി​വാ​ര്‍ വി​രു​ദ്ധ പോ​സ്​​റ്റു​ക​ള്‍ക്ക് താ​ഴെ ലൈം​ഗി​ക ചു​വ​യു​ള്ള പ്ര​യോ​ഗ​ങ്ങ​ളും അ​സ​ഭ്യ​വും വ്യ​ക്തി​ഹ​ത്യ​യും ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ജ മു​ഖ്യ​മ​ന്ത്രി, ഡി.​ജി.​പി, വ​യ​നാ​ട് എ​സ്.​പി, മാ​ന​ന്ത​വാ​ടി ഡി​വൈ.​എ​സ്.​പി, തി​രു​നെ​ല്ലി പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു.​ സം​ഭ​വ​ത്തി​ൽ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചും റി​പ്പോ​ട്ട് ന​ല്‍കി​യി​ട്ടു​ണ്ട്.

ശ്രീജയുടെ പോസ്റ്റ് വായിക്കാം

'ഹി സസ്പെൻഡഡ്' മാനന്തവാടി ഡി വൈ എസ് പി യുടെ ആ ഒരൊറ്റ വാചകത്തോളം ഇന്നലെ എന്നെ സന്തോഷിപ്പിച്ചൊരു വാചകം വേറെയില്ല ...
അതെ പോലീസ് ഓഫീസർമാർക്കിടയിലെ ക്രിമിനലായ തിരുനെല്ലി എ എസ് ഐ അനിൽ കുമാർ, സ്ത്രീയെ സോഷ്യൽ മീഡിയയിൽ ലൈംഗികാധിക്ഷേപം നടത്തി അപമാനിച്ച കുറ്റത്തിന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നു... കൂടെ അയാൾക്കെതിരെ കേസും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്....
രാഷ്ട്രീയ നിലപാടുകൾ പറയുന്നതിന്റെ പേരിൽ നിരന്തരം സൈബർ വേട്ടയ്ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയാണ് ഞാൻ നിയമസംരക്ഷണം എന്നെ സംബന്ധിച്ച് മാത്രമല്ല രാഷ്ട്രീയം സംസാരിക്കുന്ന മുഴുവൻ സ്ത്രീകൾക്കും കേവല സ്വപ്നം മാത്രം എന്നറിഞ്ഞു കൊണ്ട് തന്നെ പിന്നോട്ട് പോകാതെ അതിജീവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് സ്ഥിരമായൊരു പോലീസുകാരൻ എന്റെ സംഘ് പരിവാർ വിരുദ്ധ പോസ്റ്റുകളിൽ ലൈംഗികാധിക്ഷേപവും തെറിവിളി യും ദ്വയാർത്ഥ പ്രയോഗങ്ങളും നടത്തി ഓടുന്നത് ശ്രദ്ധയിൽ പെട്ടത് ... പെണ്ണുങ്ങളെ തെറി വിളിച്ചു നടക്കുന്ന സാദാ സംഘികളെ പോലും തൊടാത്ത പോലീസ് ഒരു എ എസ് ഐ യെ ഒന്നും ചെയ്യാൻ പോകുന്നില്ലെന്ന് മനസിലുറച്ചു കൊണ്ട് സ്വയം പ്രതിരോധം തീർക്കാൻ തീരുമാനിച്ചു കൊണ്ട് അവന് മറുപടിയെഴുതി.... എന്നാൽ വിഷയം ശ്രദ്ധയിൽ പെട്ട ചില മാധ്യമ സുഹൃത്തുക്കളും മറ്റും പരാതി നൽകണം എന്ന് നിർബന്ധിച്ചു... അവരുടെ നിർബന്ധം സഹിക്കവയ്യാതെ പരാതി നൽകാൻ തീരുമാനിച്ചു എന്നാൽ എല്ലാ പരാതികൾക്കും കിട്ടിയ അവഗണന ഇതിലും ഏറ്റു വാങ്ങാൻ ഞാൻ തയ്യാറല്ല എന്ന ഉറച്ച തീരുമാനമെടുത്തു .. പത്ത് ദിവസത്തിനുള്ളിൽ നടപടി ഉണ്ടാകാത്ത പക്ഷം പതിനൊന്നാം ദിവസം തിരുനെല്ലി പോലീസ് സ്റ്റേഷന്റെ പടിക്കൽ പോയി നീതിക്കായി സമരം ചെയ്യും എന്ന് പ്രഖ്യാപിച്ചു കൊണ്ട് മൂന്നു ദിവസങ്ങൾക്ക് മുൻപ് ആഭ്യന്തര മന്ത്രി മുതൽ തിരുനെല്ലി പോലീസിന് വരെ പരാതി നൽകി ... മാനന്തവാടി ഡി വൈ എസ് പിയെ ഫോണിൽ കോണ്ടാക്ട് ചെയ്തു... അദ്ദേഹം നീതി ഉറപ്പു നൽകിയിട്ടും എനിക്ക് വിശ്വാസം വന്നില്ല .. പതിനൊന്നാം ദിവസം തിരുനെല്ലിയിൽ പോകേണ്ടി വരും എന്ന് തന്നെ ഉറപ്പിച്ചു കൊണ്ട് മുന്നോട്ടു പോയി... പരാതി കൊടുത്ത പിറ്റേന്ന് കുറ്റക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നു എന്നും ഡിപ്പാർട്ട് മെന്റ് തല നടപടികൾ ആരംഭിച്ചിരിക്കുന്നു എന്നും എന്നെ സൈബർ സെല്ലിൽ നിന്നും പോലീസ് വിളിക്കുമെന്നും ഡി വൈ എസ് പി അറിയിച്ചപ്പോൾ ഹൊ എന്റെ പരാതി കബനി പുഴയിൽ തള്ളിയില്ലല്ലോ എന്നൊരാശ്വാസത്തോടെ ഞാൻ അദ്ദേഹത്തോട് പ്രതിക്കെതിരെ നടപടിയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടു... തീർച്ചയായും നിങ്ങൾക്ക് നീതി കിട്ടുമെന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ അപ്പോഴും ഞാൻ വിശ്വസിച്ചില്ല ... ഇന്നലെ രാത്രി ഡി വൈ എസ് പി എന്നോട് 'ഹി സസ്പെൻഡഡ്' എന്ന് പറയുന്നത് വരെ നീതി എന്നെ തേടിയെത്തുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല...
അനിൽകുമാർ എന്ന ക്രിമിനൽ ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്യപ്പെട്ടാലും എനിക്ക് നീതി ലഭിച്ചിരിക്കുന്നു എന്ന് ഞാൻ ഉറക്കെ പറയും ... കാരണം നിയമം സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥൻ തന്നെ നിയമം ലംഘിച്ച് ക്രിമിനൽ ആക്ടിവിറ്റി നടത്തുക അങ്ങനൊരാളെ സംരക്ഷിച്ചു നിർത്താതെ ആഭ്യന്തര വകുപ്പ് ആക്ട് ചെയ്‌തിരിക്കുന്നു എന്നത് വലിയ ആശ്വാസം തന്നെയാണ് .. ഒരു പോലീസുദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം സസ്‌പെൻഷൻ നടപടി എന്നത് ചെറിയ കാര്യമല്ല .. അതും സ്ത്രീയെ പൊതുയിടത്തിൽ ലൈംഗികാധിക്ഷേപം നടത്തി വാങ്ങിയെടുത്ത സസ്‌പെൻഷൻ... ഒരു മനുഷ്യനെ സംബന്ധിച്ച് എത്ര ഹീന പ്രവൃത്തി ആയിരിക്കുമത്...
നിരവധി വിഷയങ്ങളിൽ കേരള ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥതയെ കുറിച്ച് ശക്തമായ വിമർശനങ്ങളുന്നയിച്ചിട്ടുള്ള, അതിനെതിരെ സമര പരിപാടികൾ സംഘടിപ്പിട്ടുള്ള എനിക്ക് ഈയവസരത്തിൽ ആഭ്യന്തര വകുപ്പിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല ... വിമർശനമുന്നയിച്ചിട്ടുള്ളവർക്ക് തന്നെയാണ് അഭിനന്ദിക്കാൻ കൂടുതൽ യോഗ്യത എന്ന് ഞാൻ കരുതുന്നു....
മാനന്തവാടി ഡി വൈ എസ് പി ശ്രീ എ പി ചന്ദ്രനോട് നന്ദി പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി ദാറ്റിസ് മൈ ഡ്യൂട്ടി എന്നായിരുന്നു❤️
അനിൽകുമാർ എന്ന ക്രിമിനലിനെ ആദ്യ കമന്റിൽ തന്നെ ബ്ലോക്ക് ചെയ്തിരുന്നെങ്കിൽ അയാൾക്കർഹമായ ശിക്ഷ നൽകാൻ കഴിയാതെ പോയേനേ.... തെറി വീരന്മാരെ ബ്ലോക്കി പരിഗണിക്കാതെ തന്നെ അതിജീവിക്കുക എന്നതൊരു നിലപാടാണ്... അതിനിയും തുടരും...
രാഷ്ട്രീയ ശാക്തീകരണം നേടിയ പെണ്ണുങ്ങളെ തെറി വിളിച്ചും ലൈംഗികാധിക്ഷേപം നടത്തിയും ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും അവരുടെ പ്രതികരണ ശേഷിയെ തളർത്തിക്കളയാം എന്നത് വ്യാമോഹമാണ് സംഘികൾ എന്നല്ല ആരും ആ മോഹവുമായി എന്റെ ഫേസ്‌ബുക്ക് വാളിലേക്ക് വരരുത് .. ബ്ലോക്കി പോലും പരിഗണിക്കാൻ ഉദ്ദേശിച്ചിട്ടില്ല... അധിക്ഷേപങ്ങൾക്ക് മുന്നിൽ തളർന്നു പിന്മാറാൻ മാത്രമുള്ള ചെറിയ എക്സ്പീരിയൻസല്ല എന്റെ പെൺ ജീവിതം എനിക്ക് പകർന്നു നല്കിയിട്ടുള്ളത് ...

Latest News