ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളില്‍ നേരിയ വര്‍ധന. 18711 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേ മന്ത്രാലയം അറിയിച്ചു.
100 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 1,57,756 ആയി. രാജ്യത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 1,12,10,799 ആണ്. ഇതില്‍ 1,84,523 സജീവ കേസുകളും 1,08,68,520 രോഗമുക്തിയും ഉള്‍പ്പെടുന്നു.
രാജ്യം കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ രണ്ടാം ഘട്ടത്തിലാണ്. 2,09,22,344 ഡോസുകള്‍ ഇതുവരെ നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയ 7,37,830 ടെസ്റ്റുകള്‍ ഉള്‍പ്പെടെ 22,14,30,507 കോവിഡ് പരിശോധനകള്‍ ഇതുവരെ നടത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 10,187 പുതിയ കോവിഡ് 19 കേസുകളും 47 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയാണ് കോവിഡ് രോഗബാധയില്‍ ഒന്നാം സ്ഥാനത്ത്. സംസ്ഥാനത്തെ കണക്കുകള്‍ പ്രകാരം ആകെ പോസിറ്റീവ് കേസുകള്‍ 22,08,586 ആണ്. ഇതില്‍ 92,897 സജീവ കേസുകളും 52,440 മരണങ്ങളും ഉള്‍പ്പെടുന്നു. മഹാരാഷ്ട്രയില്‍ ഇതുവരെ 20,62,031 രോഗികളാണ് സുഖം പ്രാപിച്ചത്. കേരളത്തില്‍ നിലവില്‍ 42,819 സജീവ കേസുകളുണ്ട്. 10,75,227 പോസിറ്റീവ് കേസുകള്‍ മൊത്തം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 10,27,826 രോഗമുക്തിയും 4,287 മരണങ്ങളുമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.






