പ്രജ്ഞ  സിംഗ് ഠാക്കൂര്‍ ആശുപത്രിയില്‍

ഭോപാല്‍- പ്രജ്ഞ സിംഗ് ഠാക്കുര്‍ എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്നാണ് എംപിയെ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി പ്രഗ്യയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. രണ്ട് മാസത്തെ ആശുപത്രി വാസത്തിന് ശേഷം ഫെബ്രുവരി 19 ന് പ്രജ്ഞയുടെ ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.കടുത്ത നെഞ്ചുവേദന, ശ്വാസതടസം, ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നീ ആരോഗ്യ പ്രശ്‌നങ്ങളാണ് പ്രജ്ഞയെ അലട്ടുന്നത്. പിന്നീട് കുറച്ച് നാളത്തേക്ക് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ശ്വാസതടസം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.


 

Latest News