റിയാദ് - ആപ്പിള്‍ കമ്പനി പുറത്തിറക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ വോയ്‌സ്, വീഡിയോ കോള്‍ ആപ്ലിക്കേഷനായ ഫെയ്‌സ് ടൈം ലഭിക്കാത്തതിന് കാരണക്കാര്‍ ആപ്പിള്‍ കമ്പനി തന്നെയാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ അറിയിച്ചു. ഫെയ്‌സ് ടൈം ആപ്ലിക്കേഷന്‍ സേവനം സൗദിയില്‍ നല്‍കുന്നതിന് ഒരുവിധ പ്രതിബന്ധവുമില്ല. ഇന്റര്‍നെറ്റ് അധിഷ്ഠിത വോയ്‌സ്, വീഡിയോ കോള്‍ ആപ്ലിക്കേഷനുകള്‍ക്കുള്ള വിലക്ക് സെപ്റ്റംബര്‍ 21 മുതല്‍ സൗദിയില്‍ എടുത്തുകളഞ്ഞിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.






