പുത്തനത്താണിയില്‍ ബാലികയെ രണ്ടാനഛന്‍  പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി 

മലപ്പുറം- പുത്തനത്താണിയില്‍ 14 കാരിക്ക് പീഡനം. രണ്ടാനച്ഛനാണ് കുട്ടിയെ പിഡീപ്പിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പലപ്പോഴായി പീഡനത്തിന് വിസമ്മതിച്ച പെണ്‍കുട്ടിയെ ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയുമാണ് പീഡിപ്പിച്ചത്.വയറിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമ്മയുടെ കൂടെ പുത്തനത്തതാണിയില്‍ പരിശോധനക്ക് എത്തിയപ്പോയാണ് പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest News