തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് 25 സീറ്റ് നല്‍കും

ന്യൂദല്‍ഹി- തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് 25 സീറ്റുകള്‍ നല്‍കി ഡി.എം.കെ. ഒരു രാജ്യസഭാ സീറ്റും കോണ്‍ഗ്രസിന് നല്‍കും.
30 സീറ്റായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. 24 നല്‍കാമെന്ന് ഡി.എം.കെ പറഞ്ഞു. ദേശീയ നേതൃത്വം ഡി.എം.കെ ഉന്നതരുമായി നടത്തിയ ചര്‍ച്ചയില്‍ 25 ല്‍ തീരുമാനിക്കുകയായിരുന്നു.
ഞായറാഴ്ച സീറ്റ് ധാരണ സംബന്ധിച്ച കരാറില്‍ ഒപ്പുവെക്കും. ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനുമായുള്ള ചര്‍ച്ചയിലാണ് അന്തിമ തീരുമാനം ഉണ്ടായത്.

 

Latest News