Sorry, you need to enable JavaScript to visit this website.

കണ്ണൂരിലെ മുഴുവൻ ബൂത്തുകളിലും വെബ് കാസ്റ്റിംഗ്

കണ്ണൂർ- നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ മുഴുവൻ പോളിംഗ് സ്‌റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് വരണാധികാരിയായ ജില്ലാ കലക്ടർ സുഭാഷ് അറിയിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മാധ്യമ പ്രവർത്തകരുമായുള്ള ആശയവിനിമയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാന പ്രകാരം ഇത് നിശ്ചയിക്കും. പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയുടെയും മൈക്രോ ഒബ്‌സർവർമാരുടെയും സാന്നിധ്യം ഉണ്ടായിരിക്കും. സഹായികൾ വോട്ട് ചെയ്യുന്ന കേസുകൾ ജില്ലയിൽ പൊതുവെ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി വോട്ടറുടെയും പകരം വോട്ട് ചെയ്യുന്ന സഹായിയുടെയും ഫോട്ടോ എടുത്ത് സൂക്ഷിക്കും. ആൾമാറാട്ടം നടത്തി വോട്ട് ചെയ്യുന്നത് തടയുമെന്നും അദ്ദേഹം അറിയിച്ചു. 

 

Latest News