Sorry, you need to enable JavaScript to visit this website.

വയനാട്ടിൽ 61 പേർക്കു കൂടി കോവിഡ്; 87 പേർക്ക് രോഗമുക്തി

കൽപറ്റ- വയനാട്ടിൽ 61 പേരിൽക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 87 പേർ രോഗമുക്തരായി. 58 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേർ പുറമേനിന്നു വന്നതാണ്. പൂതാടി-10, അമ്പലവയൽ, ബത്തേരി-ഒമ്പതുവീതം, നെൻമേനി-ആറ്, കോട്ടത്തറ-അഞ്ച്,  കണിയാമ്പറ്റ, മുട്ടിൽ, നൂൽപ്പുഴ-മൂന്നുവീതം, വൈത്തിരി-രണ്ട്, എടവക, കൽപറ്റ, മാനന്തവാടി, മീനങ്ങാടി, മേപ്പാടി, മൂപ്പൈനാട്, പനമരം, പൊഴുതന-ഒന്നുവീതം എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം. മാനന്തവാടി-അഞ്ച്, മേപ്പാടി-നാല്, തിരുനെല്ലി, പൊഴുതന-മൂന്നുവീതം, പൂതാടി-രണ്ട്, നൂൽപ്പുഴ, തരിയോട്, ബത്തേരി, അമ്പലവയൽ, പനമരം, പുൽപള്ളി, കൽപ്പറ്റ, എടവക-ഒന്നുവീതം, വീടുകളിൽ ചികിത്സയിലായിരുന്ന 62 പേർ എന്നിങ്ങനെയാണ് രോഗമുക്തിയായവരുടെ കണക്ക്. ജില്ലയിൽ ഇതിനകം 27,312 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 25,828 പേർ രോഗമുക്തരായി. 1,242 പേർ ചികിത്സയിലാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി 443 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. 330 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ 4655 പേരാണ് നിരീക്ഷണത്തിൽ.  

Latest News