Sorry, you need to enable JavaScript to visit this website.

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ച യുവാവ് പിടിയില്‍

ഇരിട്ടി- പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പലതവണ പീഡനത്തിനിരയാക്കിയ പ്രതി പിടിയില്‍. ഉളിക്കല്‍ വയത്തൂര്‍ കതുവാപറമ്പിലെ പൂപ്പാടി ലിജോ ജോസഫിനെ (30)യാണ് ഉളിക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്.
ഉളിക്കല്‍ സ്‌റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പോക്‌സോ വകുപ്പനുസരിച്ചാണ് കേസ്. പ്രതി യെ ചോദ്യം ചെയ്തപ്പോള്‍ നേരത്തെ പല തവണ കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ആളാണെന്ന് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

 

Latest News