ദത്തെടുത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ കുറ്റപത്രം

കൂത്തുപറമ്പ്- സര്‍ക്കാര്‍ അഗതിമന്ദിരത്തില്‍ നിന്ന് താല്‍കാലിക ദത്തെടുത്ത പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസന്വേഷിച്ച കൂത്തുപറമ്പ് പോലീസ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണം ആരംഭിച്ച് 60 ദിവസം തികയുന്നതിന് മുമ്പാണ് കുറ്റപത്രം തയാറായത്.
കൂത്തുപറമ്പ് കണ്ടംകുന്ന് ചമ്മനാ പറമ്പില്‍ സി.ജി.കെ.ശശികുമാര്‍ (60), ഭാര്യ രത്‌നകുമാരി (55) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. ഇവര്‍ റിമാന്‍ഡിലാണ്. 2017 ലാണ് ദത്തെടുത്ത പതിനഞ്ചുകാരിയെ പീഡിപ്പിച്ചത്. ഈ പെണ്‍കുട്ടിയുടെ സഹോദരിയെയും ശശികുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. മൂത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അന്വേഷണത്തിനിടെയാണ് രണ്ടാമത്തെ പീഡനവിവരം പുറത്തുവന്നത്. ഈ കേസിലും അറസ്റ്റു രേഖപ്പെടുത്തിയിരുന്നു. കൂത്തുപറമ്പ് സി.ഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

 

Latest News