Sorry, you need to enable JavaScript to visit this website.

യുവതികളെ തെറിവിളിച്ച പ്രതിയെ അറസ്റ്റ് ചെയ്യും

റിയാദ് - യുവതികളെ തെറിവിളിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി കേസ് കോടതിക്ക് കൈമാറാൻ അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് ഉത്തരവിട്ടു. റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് രണ്ടു യുവതികളെ യുവാവ് തെറിവിളിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽ പെട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ സ്വീകരിക്കാൻ അറ്റോർണി ജനറൽ ഉത്തരവിട്ടതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറഞ്ഞു.
 

Latest News