ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ് - റിയാദില്‍ നിന്ന് 176 കിലോമീറ്റര്‍ അകലെ മറാത്തിലെ  ബലദിയ ജീവനക്കാരനായിരുന്ന മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി വിളക്കത്തൊടി മുഹമ്മദ് മുസ്തഫ(61)  ഹൃദയാഘാതം മൂലം നിര്യാതനായി.
പിതാവ്: അലവി വിളക്കത്തൊടി. മാതാവ്: അയിഷ. സുബൈദയാണ് ഭാര്യ.
മക്കള്‍: അബ്ദുല്‍ മുഹൈമിന്‍ ദുബൈ, മുഫീദ, മുസ്തഹ്‌സിന.
മയ്യിത്ത് മറാത്തില്‍ ഖബറടക്കാന്‍ ബന്ധുവായ സിദ്ദീഖിനെ സഹായിക്കാന്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, സത്താര്‍ താമരത്ത്, മറാത്ത് കെഎംസിസി നേതാക്കള്‍ എന്നിവര്‍ രംഗത്തുണ്ട്

Latest News