ദമാം- കണ്ണൂർ പുളിങ്ങോം പരേതനായ കുറ്റിക്കാട്ട് ഇബ്രാഹിം ഹാജിയുടെ മകൻ എ.കെ അബ്ദുൽ റഹ്മാൻ (49)ദമ്മാമിൽ നിര്യാതനായി. പത്ത് വർഷത്തോളമായി അൽഖോബാർ രാക്കയിൽ അൽ അംലാക്ക് അൽമാന കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സുബൈദ എം കാക്കടവ്. മക്കൾ: നഫീസത്തുൽ മിസ്‌രിയ,മുഹമ്മദ് നബീൽ. മരുമകൻ: ശഫീഖ്
സഹോദരങ്ങൾ: ഇസ്മായിൽ അബൂബക്കർ ഹാജി മഹ് മൂദ് മുത്തലിബ്. കുഞ്ഞാമിന. നിയമ നടപടികൾ പൂർത്തിയാക്കി ദമ്മാമിൽ ഖബറടക്കും. നിയമനടപടികൾക്കായി ഷാജി വയനാട്, കെ.എം.സി.സി ദമാം കാസർക്കോട്, പാലക്കാട് ജില്ലാ കമ്മിറ്റികളും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫയർ വിംഗും കൂടെ ഉണ്ടായിരുന്നു