Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

തൃണമുല്‍ മുന്‍ എ.പി ദിനേശ് ത്രിവേദി ബി.ജെ.പിയില്‍ ചേക്കേറി

ന്യൂദൽഹി- പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിക്ക് തിരിച്ചടി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുതിർന്ന നേതാവായിരുന്ന  ഒരാള്‍ കൂടി ബി.ജെ.പിയില്‍ ചേക്കേറി.

മു​ന്‍ റെ​യി​ല്‍​വേ മ​ന്ത്രി​ ദി​നേ​ശ് ത്രി​വേ​ദിയാണ് ദല്‍ഹിയിലെത്തി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നത്. പാ​ര്‍​ട്ടി​യു​ടെ ദല്‍​ഹി​യി​ലെ ആ​സ്ഥാ​ന​ത്ത് വെച്ച് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ദ​യി​ല്‍നിന്ന് ത്രിവേദി അം​ഗ​ത്വം നേ​ടി​.

കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ല്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ അ​ദ്ദേ​ഹ​ത്തെ സ്വാ​ഗ​തം ചെ​യ്തു. ഫെ​ബ്രു​വ​രി 12 ന് ​അ​ദ്ദേ​ഹം രാ​ജ്യ​സ​ഭാംഗത്വം രാ​ജി​വെ​ച്ചി​രു​ന്നു.

ബം​ഗാ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ഴ്ച​ക​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കെ ത്രവേദിയുടെ പാർട്ടി മറ്റം തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്. 

Latest News