പിടികൂടാനായി പുലർച്ചെ വീട്ടിലെത്തിയ എ.ഐയുടെ കൈവെട്ടി മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

ബംഗളൂരു- കർണാടകയില്‍ എസ്ഐയുടെ കൈ വാളുകൊണ്ട് വെട്ടി മോഷണ കേസ് പ്രതിയായ ഗുണ്ട രക്ഷപ്പെട്ടു. മഹാദേവപുര എസ്ഐ ഹരികുമാറിനെ(36) വലതു കൈ അറ്റനിലയിൽ ഹൊസ്മാറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോലാർ കെജിഎഫ് ആൻഡേഴ്സൻപേട്ടിൽ വെച്ചാണ് സംഭവം.

കടന്നുകളഞ്ഞ പ്രതി അപ്പനു (28) വേണ്ടി പൊലീസ് തിരച്ചിൽ  ഊർജിതമാക്കി. പുലർച്ച  ഒന്നര മണിയോടെയായിരുന്നു സംഭവം. ഹരികുമാർ ഉൾപ്പെട്ട അഞ്ചംഗ പോലീസ് സംഘം അപ്പനെ അറസ്റ്റ് ചെയ്യാനാണ് ഇയാളുടെ വീട്ടിലെത്തിയത്.

കതകിൽ തട്ടിവിളിച്ചതിനെ തുടർന്ന് വാതിൽ തുറന്ന അപ്പൻ വാളുകൊണ്ടു വെട്ടുകയായിരുന്നു. ഇതിനെ ചെറുക്കാൻ ഹരികുമാർ നടത്തിയ ശ്രമത്തിനിടെയാണ് കൈയറ്റു തൂങ്ങിയത്. തുടർന്നു നിറയൊഴിച്ചു പിടികൂടാൻ ശ്രമിച്ചെങ്കിലും പ്രതി രക്ഷപ്പെട്ടു.

Latest News