Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ ആഹ്വാനവുമായി ഗവർണർ 

തുറൈഫ്- കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാനുള്ള ആഹ്വാനവുമായി തുറൈഫ് ഗവർണർ. കൊറോണ ബാധിതർ നേരിയ തോതിൽ വർധിക്കുന്ന ഘട്ടത്തിൽ തുറൈഫ് ഗവർണർ ഷെയ്ഖ് ബദ്ർ ബിൻ നജർ വിവിധ വകുപ്പുകൾക്കും ജനങ്ങൾക്കും ശക്തമായ നിർദേശം നൽകി. തുറൈഫ് ഉൾപ്പെടുന്ന സൗദി അറേബ്യയുടെ ഉത്തര പ്രവിശ്യയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊറോണ ബാധിതർ വർധിക്കുകയാണ്. ഔദ്യോഗിക കണക്കനുസരിച്ച് 24 പേർക്ക് വീതം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കോവിഡ് ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം ഇത് ഒന്നോ രണ്ടോ എന്ന നിലയിലായിരുന്നു. കൊറോണ വൈറസ് വർധിക്കാനുള്ള കാരണം ജനങ്ങൾ കൊറോണ പ്രോട്ടോകോൾ ലംഘിക്കുന്നതാണ്. ഈ സന്ദർഭത്തിലാണ് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആഭ്യന്തര, നഗരസഭാ വിഭാഗങ്ങളോടും ജനങ്ങളോടും നിർദേശം നൽകിയിട്ടുള്ളത്. പോലീസും നഗരസഭാ അധികൃതരും നടപടികൾ എടുക്കുന്നുണ്ട്. വെള്ളിയാഴ്ച നാല് നഗരസഭാ തൊഴിലാളികൾ ഉൾപ്പെടെ പത്ത് പേർക്കെതിരെ 1000 റിയാൽ വീതം പിഴ ചുമത്തിയിരുന്നു. 

Tags

Latest News