സൗദി; കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നു 

ജിദ്ദ- കോവിഡ് പ്രതിരോധത്തിന് വേണ്ടി സൗദി ഏർപ്പെടുത്തിയ താല്ക്കാലിക വിലക്ക് അവസാനിപ്പിക്കുന്നു. അടുത്ത ഞായറാഴ്ച (മാര്‍ച്ച് 7) മുതൽ വിലക്ക് നീക്കും. ഹോട്ടലുകൾക്കും മറ്റും ഏർപ്പെടുത്തിയ വിലക്കാണ് നീക്കുന്നത്. ഇതുസംബന്ധിച്ച് വിശദാംശങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഏകദേശം ഒരു മാസം മുമ്പ് ഏർപ്പെടുത്തിയ വിലക്കുകളാണ് പിൻവലിക്കുന്നത്.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

വിവാഹം, ഹോട്ടലുകള്‍, സിനിമാശാല, വിനോദ കേന്ദ്രങ്ങള്‍ എന്നിവക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. എന്നാല് വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ ഇരുപത് പേരെ മാത്രമേ അനുവദിക്കൂ. അതേസമയം, ദുബായ് അടക്കമുള്ള രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് ഏർപ്പെടുത്തിയ വിമാന വിലക്ക് സംബന്ധിച്ച വിശദീകരണം ഇതുവരെ എത്തിയിട്ടില്ല. വിശദീകരണത്തിന് വേണ്ടി കാത്തിരിക്കുന്നു.

Latest News