Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭർതൃവീട്ടിലേക്ക് യാത്രയാക്കുന്നതിനിടെ അച്ഛനെ ഓർത്ത യുവതി ഹൃദയം പൊട്ടി മരിച്ചു

സോനെപൂർ- ഭർതൃഗൃഹത്തിലേക്ക് ബന്ധുക്കള്‍ യാത്രായാക്കാന്‍ ഒരുങ്ങുന്നതിനിടെ നവവധു കരഞ്ഞു കരഞ്ഞു ഹൃദയം പൊട്ടിമരിച്ചു. പടിഞ്ഞാറൻ ഒഡീഷ ജില്ലയിലെ സോനെപൂരിലാണ് മണവാട്ടി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.  ബിദായി ചടങ്ങിനിടെ സങ്കടമടക്കനാവാതെ യുവതി  പൊട്ടിക്കരഞ്ഞു. കുറേ സമയമായിട്ടും കരച്ചില്‍ നിർത്തിയില്ല.

വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സോനെപൂർ ജില്ലയിലെ ജുലുണ്ട ഗ്രാമത്തിലെ ഗുപ്തേശ്വരി സാഹുവും  ബൊളാംഗീർ ജില്ലയിലെ ബിസിക്കേശൻ പ്രധനുമായുള്ള വിവാഹം.  വെള്ളിയാഴ്ച രാവിലെ  വധുവിനെ കുടുംബാംഗങ്ങൾ അമ്മായിയമ്മയുടെ അടുത്തേക്ക് അയക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് കരഞ്ഞ്  ബോധരഹിതയായത്. ദുൻഗുരിപള്ളു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ഹൃദയാഘാതം മൂലം നേരത്തെ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് യുവതിയുടെ പിതാവ് മരിച്ചതെന്നും അവള്‍ വളരെയധികം ദുഃഖത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.  അമ്മാവനും മറ്റും ചേർന്നാണ് വരനെ കണ്ടെത്തി വിവാഹചടങ്ങ് സംഘടിപ്പിച്ചത്.

വൈകാരികമായി സമ്മർദ്ദം വർധിക്കുമ്പോള്‍ ഇതുപോലെ  ഹൃദയസ്തംഭനം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് സിഎച്ച്സിയിലെ ഡോക്ടർ പറഞ്ഞു.

Latest News