മദ്യപിച്ചെത്തി ഭാര്യയെ വെട്ടിക്കൊന്നു

മറയൂർ- കുടുംബ കലഹത്തെ തുടർന്ന്  ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മറയൂർ പത്തടിപ്പാലം സ്വദേശിനി സരിത (33) ആണ് ഭർത്താവിന്റെ  വെട്ടേറ്റ് മരിച്ചത്.  ഭർത്താവുമായി കുറച്ചു മാസങ്ങളായി പിണങ്ങി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. മദ്യപിച്ചെത്തിയ  ഭർത്താവ് സുരേഷ് സരിത താമസിക്കുന്ന വീട്ടിലെത്തി വാക്കു തർക്കമുണ്ടാവുകയും തുടർന്ന് കഴുത്തിന് വെട്ടുകയായിരുന്നെന്ന് പറയുന്നു.

കൊല ചെയ്ത ശേഷം ഭർത്താവായ സുരേഷ് ഓടിരക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
പിതാവ്: മുരുകൻ, മാതാവ്: ലക്ഷ്മി മകൻ: അഭിലാഷ് (11) വിദ്യാർത്ഥി

Latest News