Sorry, you need to enable JavaScript to visit this website.
Saturday , April   17, 2021
Saturday , April   17, 2021

ടേക്ക് ഓഫിന് തൊട്ട് മുമ്പ്  യാത്രക്കാരന്  കോവിഡ്, വിമാനം വൈകി 

ന്യൂദല്‍ഹി- വിമാനം എടുക്കുന്നതിന് തൊട്ട് മുന്‍പ് യാത്രക്കാരന്‍ കോവിഡ് ആണെന്ന് വെളിപ്പെടുത്തിയതോടെ ഇന്റിഗോ വിമാനം അവസാന നിമിഷം യാത്ര റദ്ദാക്കി. ദല്‍ഹിയില്‍ നിന്നും പൂനയിലേക്കുള്ള വിമാനമാണ് റദ്ദാക്കിയത്. തന്റെ കോവിഡ് ടെസ്റ്റ് ഫലം ലഭിച്ചെന്നും പോസറ്റീവാണെന്നും ക്രൂ അംഗങ്ങളെ യാത്രക്കാരന്‍ അറിയിക്കുകയായിരുന്നു. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രോഗം സ്ഥിരീകരിച്ച ഫലം ലഭിച്ചുവെന്ന് വ്യക്തമാക്കിയ യാത്രക്കാരന്‍ ഇത് തെളിയിക്കുന്ന രേഖകളും ക്രൂവിന് കൈമാറി. ഇതോടെ കാബിന്‍ ക്രൂ അംഗങ്ങള്‍ പൈലറ്റിനെ വിവരം അറിയിക്കുകയും ഉടന്‍ തന്നെ വിമാനം തിരിച്ചുവിളിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഇരുന്ന സീറ്റിലെ യാത്രക്കാരെ മാറ്റി. സീറ്റുകള്‍ അണുവിമുക്തമാക്കിയ ശേഷം യാത്രക്കാരെ തിരികെ എത്തിച്ചു. കൂടാതെ സഹയാത്രക്കാരോട് പിപിഇ കിറ്റ് ധരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. രോഗിയെ ആംബുലന്‍സില്‍ ദല്‍ഹി  സഫര്‍ജങ്ങ് ആശുപത്രിയിലേക്ക് മാറ്റി. അതിന് ശേഷം വിമാനം പൂനെയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

Latest News