Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഈത്തപ്പഴ കയറ്റുമതിയില്‍ 73 ശതമാനം വളര്‍ച്ച

റിയാദ്- അഞ്ചു വര്‍ഷത്തിനിടെ ഈത്തപ്പഴ കയറ്റുമതിയില്‍ 73 ശതമാനം വളര്‍ച്ച നേടിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്റ് ഡേറ്റ്‌സ് അറിയിച്ചു. 2015 ല്‍ 53.5 കോടി റിയാലിന്റെ ഈത്തപ്പഴമാണ് സൗദി അറേബ്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. കഴിഞ്ഞ കൊല്ലം ഇത് 92.7 കോടി റിയാലായി ഉയര്‍ന്നു. 2015 ല്‍ 1,27,000 ട ഈത്തപ്പഴമാണ് കയറ്റി അയച്ചത്. 2020 ല്‍ ഇത് 2,15,000 ട ആയി ഉയര്‍ന്നു. അഞ്ചു വര്‍ഷത്തിനിടെ കയറ്റി അയച്ച ഈത്തപ്പഴത്തിന്റെ അളവില്‍ 68 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ലോകത്തെ 107 ലേറെ രാജ്യങ്ങളിലേക്ക് സൗദി അറേബ്യ ഈത്തപ്പഴം കയറ്റി അയച്ചു.
തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ഈത്തപ്പഴ കയറ്റുമതി മൂല്യത്തില്‍ 7.1 ശതമാനവും അളവില്‍ 17 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. ഈത്തപ്പഴ കയറ്റുമതിയില്‍ 24 ശതമാനം പരിവര്‍ത്തിത ഉല്‍പങ്ങളാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്റ് ഡേറ്റ്‌സും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും മറ്റു ബന്ധപ്പെട്ട വകുപ്പുകളും കയറ്റുമതിക്കാരും നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലമായാണ് കയറ്റുമതിയില്‍ വലിയ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചത്.

 

Latest News