Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും പോലീസ് സ്‌റ്റേഷനുകളിൽ സി.സി.ടിവി സ്ഥാപിക്കാൻ അന്ത്യശാസനം

ന്യൂദൽഹി- കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും രാജ്യവ്യാപകമായി പോലീസ് സ്‌റ്റേഷനുകളിലും നിശ്ചിത സമയ പരിധിക്കുള്ളിൽ സി.സി ടിവി സ്ഥാപിക്കണമെന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഇതു സംബന്ധിച്ച് ഉത്തരവ് നടപ്പാക്കുന്നതിൽ അലംഭാവം കാണിച്ചതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ കോടതി രൂക്ഷമായി വിമർശിച്ചു. ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരം രാജ്യത്തെ പൗരൻമാരെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ നിർദേശമാണ് സുപ്രീംകോടതി നൽകിയിരുന്നതെന്ന് ജസ്റ്റീസുമാരായ ആർ. എഫ് നരിമാൻ, ബി.ആർ ഗവായ്, ഹൃഷികേശ് റോയ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. 
    സുപ്രീംകോടതി നിർദേശപ്രകാരം സിസി ടിവി സ്ഥാപിക്കുന്നതിന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരിക്കുന്ന സമയ പരിധി മുതിർന്ന അഭിഭാഷകനും അമിക്കസ് ക്യൂറിയുമായ സിദ്ധാർഥ് ദവേ ഇന്നലെ കോടതിയിൽ സമർപ്പിച്ചു. എന്നാൽ, സംസ്ഥാനങ്ങൾ ഇക്കാര്യം നടപ്പാക്കുന്നതിൽ കൃത്യമായ പദ്ധതിയില്ലാതെ അലംഭാവം കാണിച്ചതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കോടതിയുടെ ഉത്തരവുകൾ അതിന്റെ അന്തസന്ത ഉൾക്കൊണ്ട് കർശനമായി നടപ്പാക്കണമെന്നും സുപ്രീംകോടതി ബെഞ്ച് നിർദേശിച്ചു. 
    മാർച്ച് രണ്ട് മുതൽ ഉള്ള കാലയളവിൽ നാലു മാസത്തിനകം സംസ്ഥാനങ്ങൾ പോലീസ് സ്‌റ്റേഷനുകളിൽ സിസി ടിവി സ്ഥാപിക്കുന്നതിനുള്ള ബഡ്ജറ്റ് വിഹിതം വകയിരുത്തണം. അതിന് ശേഷം ഇന്നലെ മുതൽ അഞ്ചു മാസത്തിനുള്ളിൽ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസി ടിവികൾ സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു. നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്ന കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിക്കും കൂടുതൽ സമയം നൽകി.
 

Latest News