Sorry, you need to enable JavaScript to visit this website.

എ.കെ ആന്റണി ആശുപത്രിയിൽ, 24 മണിക്കൂർ നിരീക്ഷണത്തിലെന്ന് ഡോക്ടർമാർ

ന്യൂദൽഹി- മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായിരുന്ന എ.കെ ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിലാണ് ആന്റണിയെ പ്രവേശിപ്പിച്ചത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതാണ് കാരണം. ഷുഗർ നില താഴ്ന്നതിനെ തുടർന്ന് കുളിമുറിയിൽ വീണ് ആന്റണിക്ക് പരിക്കേറ്റിരുന്നു. അദ്ദേഹം 24 മണിക്കൂർ നേരം നിരീക്ഷണത്തിലായിരിക്കുമെന്നും ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
 

Latest News