ലഖ്നൗ- ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കി. സംബാല്‍ ജില്ലയിലാണ് 21കാരി തുങ്ങി മരിച്ചത്. കേസ് പിന്‍വലിക്കണമെന്ന പ്രതിയുടെ ബന്ധുക്കളുടെ സമ്മർദത്തെ തുടർന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ പിതാവ്, മാതാവ്, സഹോദരന് എന്നിവരാണ് അറസ്റ്റിലായത്.
ജനുവരിയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാത്തില്‍ ഫെബ്രുവരിയില്‍ പ്രതിയെ പോലീസ് പിടികൂടി.
എന്നാല്‍ പരാതി പിന്‍വലിക്കണമെന്ന് പ്രതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ സമ്മര്‍ദ്ദം താങ്ങാന്‍ സാധിക്കാതെയാണ് പെണ്‍കുട്ടി തൂങ്ങി മരിച്ചത്.






