ലഖ്നൗ- ഉത്തര്‍പ്രദേശില്‍ ആറ് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് 25കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇറ്റായിലാണ് സംഭവം. വീടിന് വെളിയില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് യുവാവ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇയാള്‍ മനോരോഗിയാണെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തതായും പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് അയച്ചതായും കോട് വാലി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ പങ്കശ് മിശ്ര പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകായിരുന്നു.
യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്നും മെഡിക്കല്‍ റിപ്പോർട്ട് ലഭിച്ചാലുടന്‍ കേസ് രജിസ്റ്റർ ചെയ്യുമെന്നും പ്രതി മനോരോഗിയാണെന്നാണ് സൂചനയെന്നും പോലീസ് പറഞ്ഞു.






